ആലപ്പുഴ: വണ്ടാനം ഗവൺമെന്‍റ് ടി.ഡി മെഡിക്കൽ കോളജില്‍ നിലവിലുള്ള കൊറോണ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റി സ്ഥാപിക്കുന്നു. രോഗി ഉൾപ്പടെ നിരീക്ഷണത്തിൽ കഴിയുന്നവരെ അതീവ ജാഗ്രതയോടെ പുതിയ വാർഡിലേക്ക് മാറ്റും. ആളുകളുടെ തിരക്കും സമ്പർഗവും ഒഴിവാക്കാൻ വാർഡ് മാറ്റുന്നതിന് രാത്രി സമയമാണ് തെരഞ്ഞെടുത്തത്. നിലവിൽ വാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പിന്നിലായി ആയിരത്തിയറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ആർഡിഒ ഉൾപ്പെടെ ഉള്ളവർ എത്തിയ ചർച്ച ചെയ്താണ് ആശങ്ക പരിഹരിച്ചത്.
കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു - isolation ward at vandanam
നിലവിൽ വാർഡ് പ്രവർത്തിക്കുന്ന സ്ഥലത്തിന് പിന്നിലായി ആയിരത്തിയറുന്നൂറോളം കുട്ടികൾ പഠിക്കുന്ന സ്‌കൂൾ സ്ഥിതിചെയ്യുന്നുണ്ട്. ഇവരുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
![കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു കൊറോണ വൈറസ് വണ്ടാനം ഗവൺമെന്‍റ് മെഡിക്കല്‍ കോളജ് ഐസോലേഷൻ വാർഡ് മാറ്റി corona virus isolation ward at vandanam alappuzha corona](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5973512-94-5973512-1580941867829.jpg)
കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു
കൊറോണ വൈറസ്; വണ്ടാനത്തെ ഐസൊലേഷൻ വാർഡ് പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നു
നിരീക്ഷണത്തിലുള്ളവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് ആശുപത്രി അധികൃതരുടെ പുതിയ നീക്കം. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള പുതിയ കെട്ടിടത്തിലേക്കാണ് ഐസൊലേഷൻ വാർഡ് മാറ്റി സ്ഥാപിക്കുന്നത്. ഇവിടെ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കുവാനും ഇതുവഴി സാധിക്കുമെന്നാണ് ആശുപത്രി അധികൃതരുടെ പ്രതീക്ഷ. അതേസമയം നിലവിൽ കൊറോണ ബാധിതനായ രോഗിയുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നത് ആരോഗ്യവകുപ്പിന് ഏറെ ആശ്വാസകരമാണ്. രോഗനിർണയ പരിശോധനാ ഫലങ്ങളിൽ നിന്ന് പുതുതായി ആർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല.
Last Updated : Feb 6, 2020, 4:30 AM IST