കേരളം

kerala

ETV Bharat / state

ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നാല് ഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചെന്നും ചെല്ലാനം ഹാർബർ ഈ വർഷം കമ്മീഷൻ ചെയ്യുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു

ഹാർബറുകളുടെ നിർമാണം  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ  അർത്തുങ്കൽ ഫിഷിങ് ഹാർബര്‍  ആലപ്പുഴ  alappuzha  construction of the harbors  Minister Mercykuttiamma
ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

By

Published : Feb 29, 2020, 4:57 AM IST

ആലപ്പുഴ: ജില്ലയിലെ ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. അർത്തുങ്കൽ ഫിഷിങ് ഹാർബറിന്‍റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാല് ഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചു. ചെല്ലാനം ഹാർബർ ഈ വർഷം കമ്മീഷൻ ചെയ്യുമെന്നും അർത്തുങ്കൽ ഹാർബർ രണ്ട് വർഷം കൊണ്ട് കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ഹാർബറുകളുടെ നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ

ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ജില്ലയിൽ 315 റോഡുകൾക്കായി 108 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചേർത്തല നിയോജകമണ്ഡലത്തിൽ മാത്രം 40 റോഡുകൾക്കായി 11.36 കോടിയും അനുവദിച്ചിട്ടുണ്ട്. കൂട്ടായ പ്രവർത്തനത്തോടെ സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് പുലിമുട്ടുകളുടെ നിര്‍മാണത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയായിട്ടുണ്ട്. 49.39 കോടി രൂപയാണ് ആദ്യ രണ്ട് ഘട്ടങ്ങള്‍ക്കായി അനുവദിച്ചത്. ഇതില്‍ 26.22 കോടി രണ്ടാം ഘട്ടത്തില്‍ ചെലവാക്കും. മൂന്നാം ഘട്ടമായി വാര്‍ഫ്, ലേല ഹാള്‍, അപ്രോച്ച് റോഡ് തുടങ്ങിയവ നിര്‍മിക്കാന്‍ 121 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്‍റെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ട് 595 മീറ്ററായി നീട്ടുന്നതാണ് രണ്ടാം ഘട്ടമെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അർത്തുങ്കൽ ഹാർബർ കമ്മീഷൻ ചെയ്യുന്നതോടെ പ്രദേശവാസികളുടെ ദീർഘനാളായുള്ള സ്വപ്‌നമാണ് പൂവണിയുന്നതെന്നും വി.എസ് സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെന്നും മന്ത്രി പി.തിലോത്തമൻ പറഞ്ഞു. എ.എം.ആരിഫ് എം പി ചടങ്ങില്‍ മുഖ്യാതിഥിയായി.

ABOUT THE AUTHOR

...view details