ആലപ്പുഴ:റെയില്‍വേയുടെയും ദേശീയ പാതാ വിഭാഗത്തിന്‍റെയും പണികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 30ഓടെ ആലപ്പുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കലക്ട്രേറ്റില്‍ ചേര്‍ന്ന ദേശീയ പാതാ വിഭാഗം ചീഫ് എഞ്ചിനിയർമാരുടെയും കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
ആലപ്പുഴ ബൈപ്പാസ് നിർമാണം ഏപ്രില്‍ 30ന് പൂർത്തിയാകുമെന്ന് മന്ത്രി ജി.സുധാകരൻ - minister g sudhakaran
കലക്ട്രേറ്റില്‍ ചേര്‍ന്ന ദേശീയ പാതാ വിഭാഗം ചീഫ് എഞ്ചിനിയർമാരുടെയും കരാറുകാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മന്ത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
ബൈപ്പാസ് പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സതേണ്‍ റെയില്‍വേയില്‍ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. ബൈപ്പാസിന്‍റെ ഒന്നാമത്തെ റെയില്‍വേ ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകളുടെ കേമ്പറിന്‍റെ അളവുകള്‍ക്ക് റെയില്‍വേ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് ചീഫ് എഞ്ചിനിയർ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി റെയില്‍ ഗതാഗതം ബ്ലോക്ക് ചെയ്യാൻ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷനില്‍ കത്ത് നല്‍കി.
നേരത്തെ റെയില്‍വേയുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഓവര്‍ബ്രിഡ്ജിന്‍റെ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനായി പ്രസ്തുത ഭാഗത്തെ റെയില്‍വേ ഗതാഗതം ജനുവരി 27 മുതല്‍ 30 വരെ ദിവസേന രണ്ടുമണിക്കൂര്‍ എന്ന നിലയില്‍ നിര്‍ത്തി വെക്കുന്നതി് റെയില്‍വേ അനുമതി ലഭ്യമായതായി മന്ത്രി പറഞ്ഞു. ഗര്‍ഡര്‍ സ്ഥാപിക്കാനായി 7 കോടി 13 ലക്ഷം രൂപ റെയില്‍വേക്ക് സംസ്ഥാന ഗവണ്‍മെന്‍റ് അടച്ചിട്ടുണ്ട്. സാങ്കേതികമായി കോണ്‍ക്രീറ്റ് ചെയ്യുന്നതിന് രണ്ടരമാസവും അത് ഉണങ്ങി തയ്യാറാകുന്നതിന് നിശ്ചിത കാലയളവും വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. റെയില്‍ഗതാഗതം ബ്ലോക്ക് ചെയ്യുന്നതിന് 88456 രൂപ ഗര്‍ഡര്‍ സ്ഥാപിക്കുന്ന രണ്ട് തവണയും റെയില്‍വേക്ക് നല്‍കേണ്ടതുണ്ട്. ഇതും സര്‍ക്കാര്‍ അടച്ചിട്ടുണ്ട്.