ആലപ്പുഴ: ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാന്‍റെ പ്രസംഗത്തിന്‍റെ പൂർണരൂപം പുറത്തുവിട്ട് ബിജെപി. പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വചസ്‌പതിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള വിവാദ പ്രസംഗം പുറത്തുവിട്ടത്.
'സജി ചെറിയാന്‍റെ ഭരണഘടന അവഹേളന പ്രസംഗം കിട്ടാനില്ല എന്ന കാരണത്താൽ മനംനൊന്ത് അന്വേഷണം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന പൊലീസ് മാമന്മാരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു. ഒട്ടും മുറിയാതെ, മുറിക്കാതെ മുഴുവൻ ചടങ്ങും ഇതാ ഇവിടെ സമർപ്പയാമി…' എന്ന ക്യാപ്‌ഷനോടെയാണ് സന്ദീപ് വചസ്‌പതി വീഡിയോ പോസ്റ്റ് ചെയ്‌തത്.