ആലപ്പുഴ : ഭരണഘടനയുടെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും ഭരണഘടനാ ദിനം ആചരിച്ചു. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലായിരുന്നു ആചരണം. കലക്‌ടറേറ്റില്‍ നടന്ന ദിനാചരണത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി. ഹരികുമാര്‍ ഭരണഘടനയുടെ ആമുഖം ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു.
ഭരണഘടനാ ദിനാചരണം; ജില്ലയിലെ വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു - ജില്ലയിലെ വിവിധയിടങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു
ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്ന ഭരണഘടന ദിനാചരണത്തില്‍ വകുപ്പ് മേധാവികള്‍ ആമുഖം വായിച്ചു.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നടന്ന ഭരണഘടന ദിനാചരണത്തില്‍ വകുപ്പ് മേധാവികള്‍ ആമുഖം വായിച്ചു. ആലപ്പുഴ ദാരിദ്ര്യലഘൂകരണവിഭാഗം ഓഫീസില്‍ നടന്ന ഭരണഘടനാ ദിനാചരണ പരിപാടിയില്‍ പ്രൊജക്ട് ഡയറക്ടര്‍ ജി. ബെന്നി ജീവനക്കാര്‍ക്ക് ആമുഖം വായിച്ചു കൊടുത്തു.
ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടന്ന ഭരണഘടനാ ദിനാചരണത്തിന് പ്രധാനധ്യാപകര്‍ നേതൃത്വം നല്കി. ആലപ്പുഴ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പരിപാടിയില്‍ പ്രധാനാധ്യാപിക റാണി തോമസ് ഭരണഘടനയുടെ ആമുഖം വിദ്യാര്‍ഥികള്‍ക്കായി ചൊല്ലിക്കൊടുത്തു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ്. സന്തോഷ് കുമാര്‍, ഹുസൂര്‍ ശിരസ്തദാര്‍ ഒ.ജെ ബേബി എന്നിവര്‍ പങ്കെടുത്തു.