ആലപ്പുഴ:പൗരത്വഭേദഗതി നിയമത്തിനെതിരെ ആലപ്പുഴയിൽ ആയിരങ്ങളെ അണിനിരത്തി കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ഡിസിസി ഓഫീസിന് സമീപത്തു നിന്ന് ആരംഭിച്ച മാർച്ച് അയ്യർ ജംങ്ഷന് സമീപം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് പ്രതിഷേധയോഗം എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പൗരത്വനിയമം; ആലപ്പുഴയിൽ കോൺഗ്രസിന്‍റെ ഭരണഘടനാ സംരക്ഷണ മാർച്ച് - Congress's constitutional protection march
മാർച്ച് എഐസിസി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു
പൗരത്വനിയമം
ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്‌മാൻ എംഎൽഎ, മുൻ എംഎൽഎ എ. എ. ഷുക്കൂർ, കെപിസിസി ജനറൽ സെക്രട്ടറി സി. ആർ. ജയപ്രകാശ്, കെപിസിസി ഭാരവാഹികൾ, ജനപ്രതിനിധികൾ, ജില്ലയിലെ വിവിധ ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് മാർച്ചിൽ പങ്കെടുത്തത്.