ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ യു.ഡി.എഫ് പ്രതിഷേധ ധർണ സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്‌തു. അഞ്ച് കേന്ദ്ര ഏജൻസികളാണ് ഒരേ സമയം സംസ്ഥാന സർക്കാരിന്‍റെ നടപടികളെക്കുറിച്ച് അന്വേഷിക്കുന്നതെന്നും ഇത്തരത്തിൽ നടത്തുന്ന ഒരന്വേഷണം കേരളത്തിന് തന്നെ അപമാനമാണെന്നും ജി. ദേവരാജൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ യു.ഡി.എഫ് പ്രതിഷേധം - ജി. ദേവരാജൻ
യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കലക്‌ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഫോർവേഡ് ബ്ലോക്ക് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്‌തു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ യു.ഡി.എഫ് പ്രതിഷേധം
കേരളത്തിലെ ജനങ്ങൾക്ക് തന്നെ മാനക്കേട് ഉണ്ടാക്കിയ സർക്കാരാണിതെന്നും അതുകൊണ്ട് തന്നെ ഈ മന്ത്രിസഭ രാജി വെച്ച് പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്‌ക്കുക, പൊലീസിന്‍റെ അതിക്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ധർണയിൽ ഉന്നയിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം. മുരളി അധ്യക്ഷത വഹിച്ചു.