കേരളം

kerala

ETV Bharat / state

തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം; പ്രത്യക്ഷ സമരവുമായി കോൺഗ്രസ് - ആലപ്പുഴ

കുട്ടനാടിനെയും അറബി കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം ചെയ്യാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രത്യക്ഷ സമരവുമായി കോൺഗ്രസ്.

CONGRESS_PROTEST  THOTTAPPALLY_MINING  CONGRESS_PROTEST_AGAINST_THOTTAPPALLY_MINING_  ആലപ്പുഴ  തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം
തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം; പ്രത്യക്ഷ സമരവുമായി കോൺഗ്രസ്

By

Published : May 22, 2020, 10:52 AM IST

ആലപ്പുഴ: കുട്ടനാടിനെയും അറബി കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം ചെയ്യാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ പ്രത്യക്ഷ സമരവുമായി കോൺഗ്രസ്. പൊഴി മുഖത്തിന്‍റെ ആഴം കൂട്ടാനെന്ന പേരിൽ മണൽ കൊള്ളയ്ക്കാണ് ശ്രമമെന്ന് ആരോപിച്ചാണ് കോൺഗ്രസ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടന്നു. പ്രതിഷേധ സമരം ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് അഡ്വ. എം ലിജു ഉദ്‌ഘാടനം ചെയ്തു.

തോട്ടപ്പള്ളി സ്‌പിൽവേയുടെ പൊഴി മുഖത്തെ കരിമണൽ സർക്കാർ പൊതുമേഖലാ സ്ഥാപനമായ ചവറ കെഎംഎംഎല്ലിന് നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് എം ലിജു ആരോപിച്ചു. ലീഡിങ് ചാനലിന്‍റെയും കനാലുകളുടെയും ആഴം കൂട്ടാതെ പൊഴിമുഖത്തെ മണ്ണ് മാത്രം നീക്കുന്നത് അശാസ്‌ത്രിയമാണെന്നും ലിജു കുറ്റപ്പെടുത്തി. തോട്ടപ്പള്ളി ഫിഷിങ് ഹാർബർ മത്സ്യത്തൊഴിലാളികൾക്ക് തുറന്നുകൊടുക്കാനെന്ന വ്യാജേനെ ഐആറിഇൽ നടത്തിയ ഖനനം തൃക്കുന്നപ്പുഴ, പുറക്കാട് തീരപ്രദേശങ്ങളെ തകർത്തിരിക്കുകയാണ്.ഖനനം തീരത്തുണ്ടാകുന്ന ചാകര എന്ന പ്രതിഭാസത്തെ ഇല്ലാത്താക്കിയതായും നിരവധി പേരുടെ ഭൂമിയും തൊഴിലിടങ്ങളും ഇതിനോടകം ഇല്ലാതായതായും ലിജു ചൂണ്ടിക്കാട്ടി. ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ലിജു വ്യക്തമാക്കി.

തോട്ടപ്പള്ളി സ്‌പിൽവേയിലെ കരിമണൽ ഖനനം; പ്രത്യക്ഷ സമരവുമായി കോൺഗ്രസ്

ABOUT THE AUTHOR

...view details