കേരളം

kerala

ETV Bharat / state

തിരുവോണ ദിനത്തിൽ ആലപ്പുഴയിൽ കോൺഗ്രസിന്‍റെ പട്ടിണി സമരം - ആലപ്പുഴയിൽ പട്ടിണി സമരം

ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ഇത്തരത്തിൽ തിരുവോണ ദിനത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കാതെ പട്ടിണി കിടന്നതെന്ന് എം.ലിജു

പട്ടിണി സമരം
പട്ടിണി സമരം

By

Published : Aug 31, 2020, 9:03 PM IST

ആലപ്പുഴ: യുവജനങ്ങളോടുള്ള പിഎസ്‌സിയുടെ വഞ്ചനയിലും ആലപ്പുഴ ജില്ലയിലെ കാർഷിക മേഖലയോടും തീരദേശത്തോടുള്ള സർക്കാരിന്‍റെ അവഗണനയിലും പ്രതിഷേധിച്ച് ആലപ്പുഴ ഡിസിസിയിൽ പട്ടിണി സമരം സംഘടിപ്പിച്ചു. ഉപവാസ സമരം ഡിസിസി പ്രസിഡൻ്റ് അഡ്വ. എം.ലിജു ഉദ്‌ഘാടനം ചെയ്തു. അവഗണന അനുഭവിക്കുന്നവർക്കൊപ്പം നിലകൊള്ളുക എന്നതാണ് തങ്ങൾ ചെയ്യുന്നതെന്നും യുവജനങ്ങളോടും മറ്റ് ജനവിഭാഗങ്ങളോടും സർക്കാർ കാണിക്കുന്നത് വഞ്ചനയാണെന്നും എം.ലിജു പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ഇത്തരത്തിൽ തിരുവോണ ദിനത്തിൽ ആഘോഷങ്ങളിൽ പങ്കെടുക്കാതെ പട്ടിണി കിടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അരൂർ എംഎൽഎ അഡ്വ. ഷാനിമോൾ ഉസ്മാൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, ഡി. സുഗതൻ, എം. കോശി എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസിന്‍റെ പട്ടിണി സമരം

ABOUT THE AUTHOR

...view details