ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ഇടതു-വലതു മുന്നണികൾ ഒപ്പത്തിനൊപ്പം. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 17 കരുവറ്റും കുഴിയില്‍ യുഡിഎഫിന്‍റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ കെ.ബി പ്രശാന്ത് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ബിജി സുനിലിനെയാണ് പ്രശാന്ത് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ യുഡിഎഫിലെ പി.ഡി സുനിൽ മൂന്ന് വോട്ടിന് വിജയിച്ച വാർഡാണിത്.
ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് 12 കുമ്പിളിശ്ശേരിയില്‍ യുഡിഎഫിന്‍റെ സുധാ രാജീവ് വിജയിച്ചു. ഇന്ദിരാഭായിയെയാണ് പരാജയപ്പെടുത്തിയത്.
തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആലപ്പുഴയില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം - ഉപതെരഞ്ഞെടുപ്പ് ഫലം വാർത്ത
എല്‍ഡിഎഫും യുഡിഎഫും രണ്ട് സീറ്റുകളില്‍ വീതം ജയിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; ഇടതും വലതും ഒപ്പത്തിനൊപ്പം
അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡില്‍ എൽഡിഎഫ് സ്ഥാനാർഥി ഒ.കെ ബഷീർ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി എൻ.എം ബഷീറിനെയാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ വി.എ രാജന്‍റെ മരണത്തോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പുളിങ്കുന്ന് പഞ്ചായത്തിലെ 16ാം വാർഡിൽ യുഡിഎഫിന് വിജയം. 132 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ബി. മോഹൻദാസാണ് വിജയിച്ചത്. നിലവിൽ ബിജെപി അംഗം പ്രതിനിധീകരിച്ചിരുന്ന വാർഡാണ് മോഹൻദാസ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തത്.