കേരളം

kerala

ETV Bharat / state

ലോക റെക്കോർഡ് നേടിയ വിദ്യാർഥിയെ അനുമോദിച്ചു - അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്

30 മിനുട്ട് കൊണ്ട് 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞാണ് നീലകണ്ഠൻ റെക്കോർഡ് സ്വന്തമാക്കിയത്

Congratulations to the world record winning student at Cherthala  world record winning student at Cherthala  ലോക റെക്കോർഡ് നേടിയ വിദ്യാർഥിയ്ക്ക് ചേർത്തലയിൽ അനുമോദനം  അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്  ഏകവീര കളരിപ്പയറ്റ് അക്കാദമി
ലോക റെക്കോർഡ്

By

Published : Feb 17, 2021, 6:41 PM IST

ആലപ്പുഴ: അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ നാലാം ക്ലാസുകാരൻ നീലകണ്ഠൻ നായർക്ക് ചേർത്തലയിൽ സ്വീകരണം. ഏകവീര കളരിപ്പയറ്റ് അക്കാദമി ചേർത്തല ബ്രാഞ്ചിന്‍റെ നേതൃത്വത്തിലാണ് അനുമോദന ചടങ്ങ് ഒരുക്കിയത്. ചേർത്തല കുറുപ്പം കുളങ്ങര പടിഞ്ഞാറെ നാൽപ്പത് എൻഎസ്‌എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ നീലകണ്ഠനെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി അനുമോദിച്ചു.

ലോക റെക്കോർഡ് നേടിയ വിദ്യാർഥിയ്ക്ക് ചേർത്തലയിൽ അനുമോദനം

വിമുക്ത ഭടനും എൻസിസി ഉദ്യോഗസ്ഥനുമായ ആലപ്പുഴ കൈലാസത്തിൽ മഹേഷ് കുമാറിന്‍റെയും സുചിത്രയുടെയും മകനാണ് നീലകണ്ഠൻ നായർ. 30 മിനുട്ട് കൊണ്ട് 422 തവണ പിന്നോട്ട് തലകുത്തിമറിഞ്ഞാണ് നീലകണ്ഠൻ റെക്കോർഡ് സ്വന്തമാക്കിയത്. കളരിപ്പയറ്റ് ഗുരു ഗിന്നസ് ഹരികൃഷ്ണന്‍റെ ശിക്ഷണത്തിലാണ് പരിശീലനം.

ABOUT THE AUTHOR

...view details