കേരളം

kerala

By

Published : Apr 17, 2021, 3:22 PM IST

ETV Bharat / state

ജി സുധാകരനെതിരായ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി

പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. പിൻവലിച്ചെന്ന വാർത്ത ശരിയല്ല. കേസെടുക്കാൻ തയ്യാറാകാത്ത അമ്പലപ്പുഴ പൊലീസിന്‍റെ ആരോപണം മാത്രമാണിതെന്നും പരാതിക്കാരി.

complaint against Minister G Sudhakaran  Woman file complaint against G Sudhakaran  മന്ത്രി ജി സുധാകരൻ  സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതി  ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചു
മന്ത്രി ജി സുധാകരനെതിരായ പരാതി പിൻവലിച്ചിട്ടില്ലെന്ന് പരാതിക്കാരി

ആലപ്പുഴ:മന്ത്രി ജി സുധാകരനെതിരായ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ പേഴ്സണല്‍ സ്റ്റാഫിന്‍റെ ഭാര്യ. പരാതി പിന്‍വലിച്ചിട്ടില്ല. മന്ത്രിക്കെതിരായ പരാതിയില്‍ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. തന്നെയും കുടുംബത്തെയും മാത്രമല്ല സ്ത്രീ സമൂഹത്തെയും സ്ത്രീത്വത്തെയുമാണ് മന്ത്രി അപമാനിച്ചതെന്നും പരാതിക്കാരി പറഞ്ഞു. ജി സുധാകരനെതിരായ പരാതി അവര്‍ പിന്‍വലിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതിനോടായിരുന്നു പ്രതികരണം. പിൻവലിച്ചെന്ന വാർത്ത ശരിയല്ല. കേസെടുക്കാൻ തയ്യാറാകാത്ത അമ്പലപ്പുഴ പൊലീസിന്‍റെ ആരോപണം മാത്രമാണിതെന്നും പരാതിക്കാരി പറഞ്ഞു.

Also read: ജി സുധാകരൻ സ്ത്രീത്വത്തെ അപമാനിച്ചതായുള്ള പരാതി പിൻവലിക്കപ്പെട്ടതായി പൊലീസ്

മന്ത്രിയെ പേടിയായത് കൊണ്ടാവാം പൊലീസ് ഇത്തരത്തിൽ പ്രതികരിച്ചത്. എന്നാൽ തന്‍റെ നിലപാടിൽ മാറ്റമില്ല. അതില്‍ കേസെടുക്കാൻ പൊലീസ് തയ്യാറാവണം. അമ്പലപ്പുഴ പൊലീസിന്‍റെ നിഷ്ക്രിയ നടപടിക്കെതിരെ ജില്ല പൊലീസ് മേധാവിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും അവര്‍ അറിയിച്ചു. ആരെയെങ്കിലും വ്യക്തിപരമായി ദ്രോഹിക്കാനോ ഉപദ്രവിക്കാനോ അല്ല പരാതി നല്‍കിയത്. നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദത്തെയും വിഷമത്തെയും തുടർന്നാണ്. തന്‍റേത് സിപിഎം കുടുംബമാണ്. താന്‍ എസ്എഫ്ഐ ജില്ല കമ്മിറ്റി മുൻ അംഗമാണ്. തന്‍റേതായ വ്യക്തിത്വവും നിലപാടുകളുമുണ്ട്.

പരാതിയുടെ പേരിൽ ഭർത്താവിനെ ക്രൂശിക്കുന്നതും കുറ്റപ്പെടുത്തുന്നതും ശരിയല്ലെന്നും അവര്‍ വിശദീകരിച്ചു. കഴിഞ്ഞദിവസം ജി സുധാകരന്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇവരുടെ പരാതി. സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗമാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്.

ABOUT THE AUTHOR

...view details