ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുന്നോടിയായി സജ്ജീകരണങ്ങൾ വിലയിരുത്താനായി ജില്ല കലക്ടർ എ അലക്സാണ്ടർ നാല് കൗണ്ടിങ് സെന്‍ററുകൾ സന്ദർശിച്ചു. പട്ടണക്കാട്, തൈക്കാട്ടുശേരി, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ കൗണ്ടിങ് സെന്‍ററുകളിൽ ആണ് അദ്ദേഹം സന്ദർശിച്ചത്.
വോട്ടെണ്ണൽ കേന്ദ്രത്തില്‍ കലക്‌ടര്‍ സന്ദര്‍ശനം നടത്തി - counting of votes in alappuzha news
പട്ടണക്കാട്, തൈക്കാട്ടുശേരി, കഞ്ഞിക്കുഴി, ആര്യാട് ബ്ലോക്കുകളിലെ കൗണ്ടിങ് സെന്‍ററുകളിലാണ് ജില്ല കലക്ടർ എ അലക്സാണ്ടർ സന്ദര്‍ശനം നടത്തിയത്
![വോട്ടെണ്ണൽ കേന്ദ്രത്തില്‍ കലക്‌ടര്‍ സന്ദര്‍ശനം നടത്തി ആലപ്പുഴയിലെ വോട്ടെണ്ണല്‍ വാര്‍ത്ത അലക്‌സാണ്ടറുടെ സന്ദര്‍ശനം വാര്‍ത്ത counting of votes in alappuzha news visit of alexander news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9892475-218-9892475-1608059370426.jpg)
ജില്ല കലക്ടർ എ അലക്സാണ്ടർ
പട്ടണക്കാട് ബ്ലോക്കിലെ ടിഡിഎച്ച്‌എസ്എസ് തുറവൂർ, തൈക്കാട്ടുശ്ശേരിയിലെ എൻഎസ്എസ് കോളജ് ചേർത്തല, കഞ്ഞിക്കുഴിയിലെ സെന്‍റ് മൈക്കിൾസ് കോളജ് ചേർത്തല, ആര്യട് ബ്ലോക്കിലെ ഗവൺമെന്‍റ് എച്ച്എസ്എസ് കലവൂർ എന്നിവിടങ്ങളിലെ കൗണ്ടിങ് സെന്‍ററുകളിൽ ആയിരുന്നു സന്ദർശനം.
ഫലപ്രഖ്യാപനം അറിയുന്നതിനുള്ള ട്രെൻഡ് സോഫ്റ്റ്‌വെയർ, വോട്ടെണ്ണുന്നതിനുള്ള ടേബിളുകൾ എന്നിവ ഉള്‍പ്പെടെ ഇതിനകം സജ്ജമായി കഴിഞ്ഞു. ഇലക്ഷൻ സൂപ്രണ്ട് എസ് അൻവറും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.