കേരളം

kerala

ETV Bharat / state

സമ്പൂർണ ലോക്ക് ഡൗൺ; ജനങ്ങൾ സഹകരിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ

ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്.

LOCK DOWN  Alappuzha  COMPLETE LOCK DOWN ORDER  സമ്പൂർണ ലോക്ക് ഡൗൺ  ആലപ്പുഴ കലക്ടര്‍  ജില്ലാ കലക്ടർ എം അഞ്ജന  കൊവിഡ്-19  കൊവിഡ് നിയന്ത്രണം
സമ്പൂർണ ലോക്ക് ഡൗൺ: ജനങ്ങൾ സഹകരിക്കണമെന്ന് ആലപ്പുഴ ജില്ലാ കലക്ടർ

By

Published : May 17, 2020, 12:02 PM IST

ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ എം അഞ്ജന അറിയിച്ചു. വാഹനങ്ങൾ നിരത്തിലിറക്കാൻ അനുമതിയില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കാൻ അനുവദിക്കും. ചരക്കു വാഹനങ്ങൾ, ആരോഗ്യ ആവശ്യങ്ങൾക്ക് പോകുന്ന വാഹനങ്ങൾ, അടിയന്തര ഡ്യൂട്ടിയുള്ള സർക്കാർ ഉദ്യോഗസ്ഥർ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർക്കാണ് യാത്രാനുമതിയുള്ളത്.

പാൽ സംഭരണം, വിതരണം, പത്രവിതരണം എന്നിവക്ക് അനുമതിയുണ്ട്. മാധ്യമങ്ങൾ, ആശുപത്രികൾ, മെഡിക്കൽ സ്‌റ്റോറുകൾ, ലാബുകൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കല്യാണങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കുമല്ലാതെ ആളുകൾ ഒത്തുകൂടാൻ അനുവദിക്കില്ല.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന വകുപ്പുകൾ, ഏജൻസികൾ എന്നിവ പ്രവർത്തിക്കും. മാലിന്യ നിർമാർജന മേഖലയിൽ പ്രവർത്തിക്കുന്ന ഏജൻസികൾ, നടന്നു വരുന്ന നിർമാണ പ്രവർത്തനങ്ങൾ, തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുന്ന ഉത്പാദന സംസ്‌കരണ ശാലകൾ എന്നിവയ്ക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.

ആരാധനാലയങ്ങളിൽ പൂജ/ആചാരകർമങ്ങൾക്ക് പോകുന്നതിന് പുരോഹിതൻമാർക്ക് അനുമതി നൽകിയിട്ടുണ്ട്. ആളുകൾ നടന്നും സൈക്കിളിലും പോകുന്നതിന് അനുവദിക്കും. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കും. ഓൺലൈൻ ഡെലിവറി രാത്രി പത്തു വരെ അനുവദിക്കും. സൂപ്പർ മാർക്കറ്റുകളും ഹൈപർ മാർക്കറ്റുകളും അടച്ചിടണം. അവശ്യവസ്തുക്കൾ വിൽക്കുന്ന ചെറിയ പലചരക്ക് കടകൾക്ക് തുറക്കാൻ അനുമതിയുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു.

ABOUT THE AUTHOR

...view details