അതിവേഗ സേവനങ്ങളുമായി കയർ കേരളയില്‍ പോസ്റ്റല്‍ വകുപ്പിന്‍റെ സ്റ്റാള്‍ - കയര്‍ കേരള 2019
ആധാര്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് അഞ്ച് മിനിട്ടില്‍ ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്‍റ് ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാം. ആധാര്‍ ഇനേബിള്‍ഡ് പേയ്മെന്‍റ് സിസ്റ്റം വഴി ഏതു ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്യാം.
ആലപ്പുഴ: മിനുട്ടുകള്‍ക്കുള്ളില്‍ പോസ്റ്റല്‍ ബാങ്ക് അക്കൗണ്ടും, ആധാറുമെടുക്കാന്‍ അവസരമൊരുക്കി കയര്‍ കേരളയിലെ ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാള്‍. നിരവധി സേവനങ്ങളാണ് ഇന്ത്യന്‍ പോസ്റ്റ് ഓഫീസ് സ്റ്റാള്‍ കയര്‍ കേരളയില്‍ ഒരുക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് അഞ്ചു മിനുട്ടുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്‍റ് ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങാം. ആധാര്‍ ഇനേബിള്‍ഡ് പേയ്മെന്‍റ് സിസ്റ്റം വഴി ഏതു ബാങ്കുകളില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്യാം. ലൈഫ് ഇന്‍ഷുറന്‍സ്, ആധാര്‍ അപ്‌ഡേഷനുള്ള അവസരം എന്നിവയും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. വാതില്‍ പടി ബാങ്കിംഗ് സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സ്റ്റാളില്‍ ലഭ്യമാണ്. ഇതുവഴി പോസ്റ്റ്മാന്‍റെ സഹായത്തോടെ വീടുകളില്‍ നിന്ന് തന്നെ ബാങ്ക് അക്കൗണ്ട് എടുക്കാം. ബാങ്കിന്‍റെ എല്ലാസേവനങ്ങളും പോസ്റ്റ്മാന്‍ വഴി ഉപഭോക്താക്കളിലേക്ക് എത്തും. നിലവിലുള്ള വിവിധ അക്കൗണ്ടുകളില്‍ ഓണ്‍ലൈന്‍ ഇടപാട് നടത്താനുള്ള സൗകര്യം, പണം പിന്‍വലിക്കാനുള്ള സൗകര്യം എന്നിങ്ങനെ വിവിധ സേവനങ്ങളും ലഭ്യമാണ്. ഗ്രാമങ്ങളിലെ ആളുകളെയും, വൃദ്ധരേയും ലക്ഷ്യമിട്ടാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കയർ കേരള ഔദ്യോഗിക സമാപനം ആയെങ്കിലും തപാൽ വകുപ്പിന്‍റെ സേവനം ഇന്നുകൂടി പ്രദർശന നഗരിയിൽ ലഭ്യമാകും.