കേരളം

kerala

ETV Bharat / state

ആലപ്പുഴയെ കിഴക്കിൻ്റെ വെനീസെന്ന് അഭിമാനത്തോടെ പറയാൻ പ്രാപ്തമാക്കും: മുഖ്യമന്ത്രി

കുട്ടനാട്ടില്‍ 241 കോടി രൂപ ചെലവിൽ പുതിയ ജലവിതരണ സംവിധാനം കൊണ്ടുവരും. ബണ്ടുകള്‍ ശക്തിപ്പെടുത്തൽ, വേമ്പനാട്ടുകായൽ ശുചീകരണം, നാടൻ മത്സ്യകൃഷി വികസനം, തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകും.

CM IN ALAPUZHA  കിഴക്കിൻ്റെ വെനീസ്  ആലപ്പുഴ വികസനം  കുട്ടനാട് വികസം  എൽഡിഎഫ് സർക്കാരിന്‍റെ വികസനം  kuttanad devolepment
ആലപ്പുഴയെ കിഴക്കിൻ്റെ വെനീസെന്ന് അഭിമാനത്തോടെ പറയാൻ പ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Mar 9, 2020, 4:24 AM IST

Updated : Mar 9, 2020, 5:00 AM IST

ആലപ്പുഴ: ജില്ലയെ കിഴക്കിന്‍റെ വെനീസെന്ന് വിളിക്കാൻ പ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടനാട്ടിൽ ഉൾപ്പെടെ വലിയ വികസന പദ്ധതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. കിഫ്ബി വഴി നടക്കുന്ന സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ജില്ലതല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന്‍റെ വികസനത്തിന് ഏറെ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. സർക്കാർ കുട്ടനാട്ടില്‍ 241 കോടി രൂപ ചെലവിൽ പുതിയ ജലവിതരണ സംവിധാനം കൊണ്ടുവരും. 13 ഗ്രാമപഞ്ചായത്തുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് ഫ്ലൈ ഓവറുകൾ ഉൾപ്പെടെ സ്ഥാപിച്ച് നവീകരിക്കാനാണ് തീരുമാനം.

ആലപ്പുഴയെ കിഴക്കിൻ്റെ വെനീസെന്ന് അഭിമാനത്തോടെ പറയാൻ പ്രാപ്തമാക്കും: മുഖ്യമന്ത്രി

ബണ്ടുകള്‍ ശക്തിപ്പെടുത്തൽ, വേമ്പനാട്ടുകായൽ ശുചീകരണം, നാടൻ മത്സ്യകൃഷി വികസനം, തോട്ടപ്പള്ളി സ്പിൽവേയുടെ നവീകരണം എന്നിവയ്ക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേയുടെ വീതികൂട്ടൽ പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണെന്നും അതിന് തടസം നിൽക്കരുതെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

വികസന മുന്നേറ്റങ്ങൾ ജനങ്ങൾ നേരിട്ട് അറിയുകയും മനസിലാക്കുകയും വേണം. ആലപ്പുഴ ജില്ലയെ കിഴക്കിന്‍റെ വെനീസ് എന്ന് അഭിമാനത്തോടെ പറയാൻ പ്രാപ്തമാക്കും. പൈതൃക ടൂറിസം പദ്ധതി, കനാൽ നവീകരണം, മൊബിലിറ്റി ഹബ്ബ്, നഗര പാതകളുടെ നവീകരണം, മ്യൂസിയ ശൃംഖലകൾ സ്ഥാപിക്കൽ എന്നിവയെല്ലാം അതിവേഗം മുന്നോട്ടു പോവുന്നു. ആലപ്പുഴ ബൈപാസ് പൂർത്തീകരണത്തിന് അടുക്കുന്നു. ഇതിനുപുറമെ രണ്ടാം ബൈപ്പാസ് അലൈൻമെൻറ് എടുത്തുവരുന്നു. പുതിയ കടൽപ്പാലം, തുറമുഖ മ്യൂസിയം എന്നിവ പൈതൃക പദ്ധതിക്ക് മാറ്റുകൂട്ടും. കയർ മ്യൂസിയവും വരികയാണ്. ചെങ്ങന്നൂർ ജില്ലാ സ്റ്റേഡിയവും നവീകരിക്കുന്ന ഇഎംഎസ് സ്റ്റേഡിയവും വരുന്നതോടെ ജില്ലയുടെ കായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Last Updated : Mar 9, 2020, 5:00 AM IST

ABOUT THE AUTHOR

...view details