കേരളം

kerala

ETV Bharat / state

ആലപ്പുഴയുടെ പ്രൗഢി വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി - ആലപ്പുഴയുടെ പ്രൗഢി

എൽ.ഡി.എഫ് സർക്കാർ അത് മാറ്റിയെടുത്ത് ആലപ്പുഴയുടെ പൈതൃകം ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ്

cm about alappy Development  ആലപ്പുഴ  ആലപ്പുഴയുടെ പ്രൗഢി  മുഖ്യമന്ത്രി പിണറായി വിജയന്‍
ആലപ്പുഴയുടെ പ്രൗഢി വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി

By

Published : Nov 3, 2020, 9:36 PM IST

ആലപ്പുഴ: ആലപ്പുഴയുടെ പ്രൗഢി വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍​. പല കാരണങ്ങളാലും അർഹിക്കുന്ന വിധത്തിലുള്ള വികസനം ആലപ്പുഴ ജില്ലയ്ക്ക് ഉണ്ടായില്ലെന്നും അത് മാറ്റിയെടുത്ത് ആലപ്പുഴയുടെ പൈതൃകം ശരിയായ രീതിയിൽ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലപ്പുഴ നഗര പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ചൊവ്വാഴ്‌ച ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ സ്‌മരണയ്ക്കായി കൊച്ചി രൂപത സ്ഥാപിച്ച ലിയോ തേര്‍ട്ടീന്ത് സ്‌കൂള്‍ നവീകരിച്ച് സ്‌മാരകമാക്കി നിലനിര്‍ത്തുന്ന പദ്ധതി, ഗുജറാത്ത് ഹെറിറ്റേജ് സെൻ്റര്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ആലപ്പുഴയുടെ പ്രൗഢി വീണ്ടെടുക്കുമെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details