കേരളം

kerala

ETV Bharat / state

മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മിക്കാം - ലൈനിങ് തുണി

പുനരുപയോഗിക്കാൻ കഴിയുന്നുവെന്നതാണ് തുണി മാസ്ക്കുകളുടെ സവിശേഷത

cloth mask making home mask making മാസ്‌ക് നിര്‍മാണം ലൈനിങ് തുണി തുണി മാസ്ക്
മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മിക്കാം

By

Published : Mar 26, 2020, 11:14 PM IST

ആവശ്യമായവ: ചുരിദാറിന്‍റെയോ മറ്റോ ലൈനിങ് തുണിയാണ് ആവശ്യം. പൊതുവിപണിയിൽ ഇതിന് 30 മുതൽ 40 രൂപ വരെ വില വരും. ഒരു മീറ്റർ തുണി ഉപയോഗിച്ച് എട്ട് മാസ്‌ക്കുകൾ തയ്യാറാക്കാം. രണ്ട് ലെയറുകളായാണ് തുണി മടക്കേണ്ടത്. 19 സെന്‍റീമീറ്റർ നീളവും 12 സെന്‍റീമീറ്റർ വീതിയുമാണ് സാധാരണഗതിയിൽ മാസ്ക്കിന്‍റെ അളവ്. ഇതിന് വെക്കുന്ന നാടക്ക്/വള്ളിക്ക് ഓരോന്നിനും 27 സെന്‍റീമീറ്റർ നീളമാണ് ആവശ്യം.

മാസ്‌ക് എങ്ങനെ വീട്ടില്‍ നിര്‍മിക്കാം

പ്രത്യേകത: എത്ര തവണ വേണമെങ്കിലും കഴുകി അണുവിമുക്തമാക്കി പുനരുപയോഗിക്കാൻ കഴിയുന്നുവെന്നതാണ് തുണി മാസ്ക്കുകളുടെ സവിശേഷത. മറ്റ് സർജിക്കൽ മാസ്കുകൾ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നിരിക്കെ തുണി മാസ്ക്കുകളുടെ പ്രസക്തി ഏറെയാണ്.

ABOUT THE AUTHOR

...view details