ആലപ്പുഴ: സംസ്ഥാനത്ത് 2100 കോടിരൂപയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എ.സി മൊയ്ദീന്‍ പറഞ്ഞു. ആലപ്പുഴ നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങിന്‍റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്‍റ് പദ്ധതി നടപ്പാക്കും: എ സി മൊയ്ദീന്‍ - ആരോഗ്യ വിഭാഗം ജീവനക്കാരെ ആദരിച്ചു
ആലപ്പുഴ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും എ.എം ആരിഫ് എംപി ആദരിച്ചു.
സംസ്ഥാനത്ത് 2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്‍റ് പദ്ധതി നടപ്പാക്കും: എ സി മൊയ്ദീ
ചടങ്ങില്‍ നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷനായി. നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും എ.എം ആരിഫ് എംപി ആദരിച്ചു. കെ.സി വേണുഗോപാല്‍ എംപി, നഗരസഭാ ശുചിത്വ അംബാസഡര്‍ കുഞ്ചാക്കോ ബോബന്‍, ചലച്ചിത്ര സംവിധായകന്‍ ഫാസില്‍, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സി ജ്യോതിമോള്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാര്‍, മുനിസിപ്പല്‍ സെക്രട്ടറി കെ.കെ മനോജ് എന്നിവര്‍ പങ്കെടുത്തു.