ആലപ്പുഴ : കളമശ്ശേരി മെഡിക്കൽ കോളജിന് സമീപത്തുള്ള കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ (Kerala Startup Mission) കെട്ടിടത്തിൽവച്ച് അപകടത്തിൽപ്പെട്ട് ശുചീകരണ തൊഴിലാളി മരിച്ചു (Cleaning Staff Died In Kalamassery). ചേർത്തല വളമംഗലം സ്വദേശി മേരി (40) ആണ് മരിച്ചത്. സ്റ്റാർട്ടപ്പ് മിഷന്‍റെ കെട്ടിടത്തിലെ എസ്‌കലേറ്ററിന്‍റെ സമീപത്തുള്ള വിടവുവഴി ഗ്രൗണ്ട് ഫ്ലോറിൽ നിന്ന് താഴത്തെ നിലയിലേക്ക് വീണാണ് അപകടം സംഭവിച്ചത്.
Cleaning Staff Died In Kalamassery : എസ്‌കലേറ്ററിന്‍റെ സമീപത്തെ വിടവുവഴി താഴത്തെ നിലയിലേക്ക് വീണു ; ശുചീകരണ തൊഴിലാളിക്ക് ദാരുണാന്ത്യം - കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ കെട്ടിടത്തിൽ അപകടം
Kerala Startup Mission Building accident : കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ കെട്ടിടത്തിൽ അപകടത്തിൽപ്പെട്ട് ചേർത്തല സ്വദേശിനി മരിച്ചു
Cleaning Staff Died In Kalamassery
Published : Sep 29, 2023, 9:11 PM IST
ഉടൻ തന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്റ്റാർട്ട് അപ്പ് മിഷന്‍റെ കെട്ടിടത്തിൽ വനിത സ്റ്റാർട്ട് അപ്പ് സമ്മിറ്റ് നടക്കാനിരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശുചീകരണം നടക്കവേയാണ് അപകടം ഉണ്ടായത്.