ആലപ്പുഴ: ആലപ്പുഴയ്ക്ക് തിലകക്കുറിയായി സ്റ്റേറ്റ് സർവീസ് ബോട്ട് ക്ലബ്ബ് രൂപവത്കരിക്കാൻ കലക്ട്രേറ്റിൽ ചേർന്ന ജീവനക്കാരുടെയും സംഘടനാ പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു. സിവിൽ സർവ്വീസ് ബോട്ട് ക്ലബ്ബിനായി ചുണ്ടൻ വള്ളം വാങ്ങുന്ന കാര്യം പരിഗണിക്കുന്നുണ്ട്. വിശദമായ ചർച്ചകൾക്കായി 18ന് ജനറൽ കമ്മിറ്റി അംഗങ്ങളുടെ യോഗം ചേരാനും തീരുമാനമായി. എല്ലാ സംഘടനാ പ്രതിനിധികളും ക്ലബ്ബ് രൂപീകരണത്തെ സ്വാഗതം ചെയ്തു.
ബോട്ട് ക്ലബ്ബ് രൂപീകരിക്കാനൊരുങ്ങി സിവിൽ സർവീസ് ഉദ്യോഗസ്ഥർ - ബോട്ട് ക്ലബ്ബ്
ദബേഷ് കുമാർ ബെഹ്റ ഐപിഎസിന്‍റെ നേതൃത്വത്തിൽ കേരളാ പൊലീസ് ബോട്ട് ക്ലബ് രൂപീകരിക്കുകയും ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുത്ത് ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.
അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ അബ്ദുൾ സലാമിന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. ബോട്ട് ക്ലബ്ബ് രൂപവത്കരിക്കാൻ ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചതായി എഡിഎം പറഞ്ഞു. ബോട്ടുക്ലബ്ബിന്‍റെ രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾക്കായി കമ്മിറ്റിയെ ചുമതലപ്പെടുത്തി. പ്രാരംഭ നടപടികൾ ചർച്ചചെയ്യാനും തീരുമാനം എടുക്കാനുമായി പ്രതിനിധികളെയും സംഘടനാപ്രതിനിധികളെയും ചേർത്ത് ജനറൽ കമ്മിറ്റി രൂപവത്കരിച്ചു.
ദബേഷ് കുമാർ ബെഹ്റ ഐപിഎസിന്‍റെ നേതൃത്വത്തിൽ കേരളാ പൊലീസ് ബോട്ട് ക്ലബ് രൂപീകരിക്കുകയും ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുത്ത് ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഇന്ത്യൻ കരസേനയും കഴിഞ്ഞ കുറച്ച് വർഷങ്ങളായി നെഹ്റു ട്രോഫി ജലമാമാങ്കത്തിൽ പങ്കെടുക്കുന്നുണ്ട്.