ആലപ്പുഴ: ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ സിഐടിയുവിന്‍റെ നേതൃത്വത്തിൽ പ്രകടനം. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. തുടർന്ന് നഗരത്തിലൂടെ പ്രകടനമായി എത്തിയ മാർച്ച് കർഷക സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്ന നഗരചത്വരത്തിലെ സമരപന്തലിൽ സമാപിച്ചു.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ സിഐടിയു പ്രകടനം - ആലപ്പുഴയിൽ സിഐടിയു പ്രകടനം
ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു
![കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ സിഐടിയു പ്രകടനം CITU strike in Alappuzha CITU in Alappuzha farmer protest കർഷകർക്ക് ഐക്യദാർഢ്യം ആലപ്പുഴയിൽ സിഐടിയു പ്രകടനം സിഐടിയു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10062081-992-10062081-1609336381323.jpg)
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ സിഐടിയു പ്രകടനം
ശേഷം വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ പ്രകടനമായെത്തി സമര വോളണ്ടിയർമാരെ അഭിവാദ്യം ചെയ്‌ത് പിന്തുണ അറിയിച്ചു. സവാക്കിലെ കലാകാരന്മാർ സമരപ്പന്തലിൽ കലാപരിപാടികൾ അവതരിപ്പിച്ചു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ സമരം ഉദ്ഘാടനം ചെയ്‌തു.