ആലപ്പുഴ: കേരളത്തിലെ മുത്തൂറ്റ് ബ്രാഞ്ചുകളിൽ ജനുവരി രണ്ട് മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം. കഴിഞ്ഞ പ്രാവശ്യത്തെ സമരം ഒത്തുതീർപ്പാക്കാൻ ഉണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാണ് മാനേജ്മെന്‍റ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് ഉറപ്പുനൽകിയ മുത്തൂറ്റ് പിരിച്ചുവിടൽ ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനെതിരെയാണ് തൊഴിലാളികളുടെ സമരമെന്നും സമരത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെ പിന്തുണയും വേണമെന്നും എളമരം കരീം പറഞ്ഞു.
മുത്തൂറ്റ് വാക്കുപാലിച്ചില്ല; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിഐടിയു - സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം
സമരം ഒത്തുതീർപ്പാക്കാതെ കേരളത്തിലെ മുത്തൂറ്റിന്‍റെ ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി എളമരം കരീം
മുത്തൂറ്റ് വാക്കുപാലിച്ചില്ല; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിഐടിയു
തൊഴിലാളി വിരുദ്ധ നയം സ്വീകരിക്കുന്ന മുത്തൂറ്റ് മാനേജ്മെന്‍റ്, തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുകയാണ്. സമരം ഒത്തുതീർപ്പാക്കാതെ കേരളത്തിലെ മുത്തൂറ്റിന്‍റെ ഓഫീസുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും എളമരം കരീം വ്യക്തമാക്കി.