ആലപ്പുഴ :സിഐടിയുവിന്‍റെ 14-ാം സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്‌ച ആലപ്പുഴയിൽ തുടക്കമാകും. ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി നാളെ രാവിലെ 9.45ന് സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തും. അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 608 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
സിഐടിയു സംസ്ഥാന സമ്മേളനം: പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന് - _CITU_STATE_CONFERENCE
നാളെയാണ് സംസ്ഥാന സമ്മേളനം ആരംഭിക്കുക
എളമരം കരീം
സിഐടിയു സംസ്ഥാന സമ്മേളനം: പതാക-കൊടിമര-ദീപശിഖാ ജാഥകൾ ഇന്ന്
ആലപ്പുഴ കടപ്പുറത്ത് വ്യാഴാഴ്ച നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിലേയ്ക്കുള്ള പതാക ജാഥ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. രാജ്യത്ത് തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന് സമ്മേളനം രൂപം നൽകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.