സഭാ തർക്കം: സര്‍ക്കാര്‍ ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് ഗീവര്‍ഗീസ് മാർ കൂറിലോസ്
സര്‍ക്കാര്‍ മുൻകൈയ്യെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ്
ആലപ്പുഴ: യാക്കോബായ - ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ മുൻകൈയ്യെടുത്ത് നടത്തുന്ന ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് യാക്കോബായസഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാർ കൂറിലോസ് കായംകുളത്ത് പറഞ്ഞു. സമവായത്തിലൂടെ വേണം പ്രശ്നം പരിഹരിക്കാന്‍. കറ്റാനം സ്വദേശിയുടെ സംസ്‌ക്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഒഴിവാക്കി സമാധാനപരമായി പോകണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം അംഗീകരിച്ചതാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സഭാതർക്കത്തെതുടർന്ന് സംസ്കാരം നീട്ടിവെച്ച മറിയാമ്മ ഫിലിപ്പിന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.