ആലപ്പുഴ :നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണാർഥം മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തി. ജില്ലയിലെ അഞ്ച് ഇടങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തു. അരൂർ, ചേർത്തല മണ്ഡലങ്ങളുടെ സംയുക്ത തെരഞ്ഞെടുപ്പ് യോഗം തിരുനെല്ലൂരും ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലെ സംയുക്ത യോഗം ആലപ്പുഴ നഗരത്തിലെ എസ്ഡിവി സ്‌കൂൾ ഗ്രൗണ്ടിലും ഹരിപ്പാട്, ചേർത്തല മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗം കായംകുളം ഹെൽമെക്സ് ഗ്രൗണ്ടിലും മാവേലിക്കര മണ്ഡലത്തിലെ യോഗം കോടിക്കൽ ഗാർഡൻസിലും ചെങ്ങന്നൂരിലേത് ബിസിനസ് ഇന്ത്യ ഗ്രൗണ്ടിലുമാണ് സംഘടിപ്പിച്ചത്. പതിനായിരക്കണക്കിന് ആളുകൾ യോഗത്തിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ആലപ്പുഴയിൽ - pinarayi vijayan
ജില്ലയിലെ അഞ്ച് ഇടങ്ങളിലെ യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുത്തു
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ആലപ്പുഴയിൽ
മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്ക്, ജി സുധാകരൻ, പി തിലോത്തമൻ, അഡ്വ. എ.എം ആരിഫ് എംപി, സ്ഥാനാർഥികളായ ദലീമ ജോജോ, പി. പ്രസാദ്, പി.പി ചിത്തരഞ്ജൻ, എച്ച്.സലാം, തോമസ്.കെ.തോമസ്, ആർ. സജിലാൽ, അഡ്വ. യു പ്രതിഭ, എം എസ് അരുൺ കുമാർ, സജി ചെറിയാൻ എന്നിവരും സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ, സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ജലോസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Last Updated : Mar 23, 2021, 8:30 PM IST