ആലപ്പുഴ: ചേർത്തല വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം. അരൂർ മണ്ഡലത്തിലെ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂർ,അരൂർ മേഖലകളിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. അഡ്വ.ഷാനിമോൾ ഉസ്മാൻ എംഎൽഎയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ചേർത്തല വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം - അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ
അരൂർ മണ്ഡലത്തിലെ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, ചന്തിരൂർ, അരൂർ മേഖലകളിലുള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം
കഴിഞ്ഞ 20 ദിവസത്തിലേറെയായി ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണെന്ന് സമരക്കാർ പറയുന്നു. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഷാനിമോൾ ഉസ്മാൻ എംഎൽഎ ഏകദിനസമരം നടത്തിയത്. ചേർത്തല വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ നടന്ന സമരം ഡിസിസി പ്രസിഡന്‍റ് അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്തു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു സമരം. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെത്തി കുടി വെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാമെന്ന് രേഖാമൂലം ഉറപ്പ് നൽകിയതായി അഡ്വ. എം. ലിജു പറഞ്ഞു.