കേരളം

kerala

ETV Bharat / state

യുഡിഎഫ് വന്നാൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ : എസ് ശരത്ത് - UDF

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും ഓരോ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ ലഭ്യമാക്കുമെന്നും ചേർത്തലയിലെ യുഡിഎഫ് സ്ഥാനാർഥി പറഞ്ഞു

യുഡിഎഫ്  ന്യായ് പദ്ധതി  മത്സ്യബന്ധന കരാര്‍  കടല്‍ഭിത്തി  UDF  എസ് ശരത്ത്
യുഡിഎഫ് അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ ലഭ്യമാക്കും: എസ് ശരത്ത്

By

Published : Mar 26, 2021, 9:55 PM IST

ആലപ്പുഴ: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ന്യായ് പദ്ധതി നടപ്പിലാക്കുമെന്നും ഓരോ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ ലഭ്യമാക്കുമെന്നും ചേർത്തലയിലെ യുഡിഎഫ് സ്ഥാനാർഥി എസ് ശരത്ത്. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയിൽ പ്രദേശവാസികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് അധികാരത്തിൽ വന്നാൽ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ ലഭ്യമാക്കും: എസ് ശരത്ത്

തീരപ്രദേശങ്ങളായ തൈക്കലിലെയും ഒറ്റമശേരിയിലെയും മത്സ്യത്തൊഴിലാളികള്‍ ആഴക്കടല്‍ മത്സ്യബന്ധന വിവാദ കരാര്‍, കടല്‍ഭിത്തി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നിരവധി ആശങ്കകൾ പങ്ക് വെച്ചു. തൈക്കലും ഒറ്റമശേരിയിലുമുള്ള തീരപ്രദേശത്തെ പ്രധാന വിഷയമായ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് ചൂണ്ടി കാട്ടി മനുഷ്യവകാശ കമ്മിഷനുള്‍പ്പെടെ ശരത് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല.

ABOUT THE AUTHOR

...view details