കേരളം

kerala

ETV Bharat / state

ചേർത്തല താലൂക്ക് ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വാർഷികം നടത്തി - shop workers union

പരിപാടിയില്‍ കെ.കെ സിദ്ധാർത്ഥനെ പ്രസിഡന്‍റായും, പി.വി.മോഹനനെ ജനറൽ സെക്രട്ടറിയായും പി.എൻ അശോകനെ ട്രഷററായും തെരഞ്ഞെടുത്തു.

ചേർത്തല  ആലപ്പുഴ  ചേർത്തല താലൂക്ക് ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വാർഷികം നടത്തി  AITUC  shop workers union  alappuzha local news
ചേർത്തല താലൂക്ക് ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വാർഷികം നടത്തി

By

Published : Jan 31, 2020, 5:46 AM IST

Updated : Jan 31, 2020, 6:22 AM IST

ആലപ്പുഴ: ചേർത്തല താലൂക്ക് ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ഏഴാമത് വാർഷികം സംഘടിപ്പിച്ചു .മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ആർ.സുശീലൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. മന്ത്രി പി.തിലോത്തമൻ, കെ.കെ.സതീഷ് കുടുംബ സഹായ നിധി കൈമാറി. യൂണിയൻ പ്രസിഡന്‍റ് കെ.കെ.സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. കെ.കെ സിദ്ധാർത്ഥനെ പ്രസിഡന്‍റായും, പി.വി.മോഹനനെ ജനറൽ സെക്രട്ടറിയായും പി.എൻ അശോകനെ ട്രഷററായും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി വി.മോഹൻദാസ്, വി.എം. സുരേഷ്, എസ്.ബാബു, കെ.എസ്. പുരുഷോത്തമൻ, പി.വി.മോഹനൻ, എൻ.എസ്.ശിവപ്രസാദ്, എം.കെ. ഉത്തമൻ, എം.സി സിദ്ധാർഥൻ, എസ് പ്രകാശൻ, എ.പി പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ചേർത്തല താലൂക്ക് ഷോപ്പ് വർക്കേഴ്‌സ് യൂണിയൻ വാർഷികം നടത്തി
Last Updated : Jan 31, 2020, 6:22 AM IST

ABOUT THE AUTHOR

...view details