ചേര്‍ത്തല: പട്ടണക്കാട് പുതിയകാവില്‍ ഒന്നേകാല്‍ വയസുള്ള പിഞ്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന സംഭവത്തിൽ മാതാവ് ആതിരയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് ആതിര സമ്മതിച്ചതിനാൽ ഇവരെ കസ്റ്റഡിയില്‍ വാങ്ങേണ്ടെന്ന് പൊലീസ് നേരത്തെ നിലപാടെടുത്തിരുന്നു.
ചേര്‍ത്തലയിലെ കുഞ്ഞിന്‍റെ കൊലപാതകം: അമ്മയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി - കുഞ്ഞിനെ കൊന്ന
ഏപ്രില്‍ 27നാണ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. ചോദ്യം ചെയ്യലില്‍ മാതാവ് ആതിര കുറ്റം സമ്മതിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 27നാണ് പട്ടണക്കാട് എട്ടാം വാര്‍ഡ് കൊല്ലം വെളി കോളനിയില്‍ ഷാരോണിന്‍റെ മകള്‍ ആദിഷ കൊല്ലപ്പെട്ടത്. മരിച്ച കുഞ്ഞുമായി ആതിര തന്നെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാൽ ഡോക്ടർമാരും നാട്ടുകാരും സംശയമുയർത്തിയതോടെ പൊലീസ് സര്‍ജന്‍റെ സാന്നിധ്യത്തില്‍ മൃതദേഹ പരിശോധന നടത്തി. ഇതോടെയാണ് കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ആതിര കുറ്റം സമ്മതിക്കുകയും ചെയ്തു.
പക്ഷെ കൊലപാതകത്തിന് കാരണമെന്തെന്നതില്‍ വ്യക്തമായ മറുപടി ആതിര നല്‍കിയിട്ടില്ല. കേരളത്തെ ഞെട്ടിച്ച കൊലപാതകത്തിന്‍റെ പിന്നിലെ ദുരൂഹത നീക്കാനാണ് പൊലീസ് ശ്രമം. കുട്ടിയെ ഒഴിവാക്കുക എന്ന സാഹചര്യത്തിലേക്ക് ആതിരയെ നയിച്ചതെന്തെന്ന് കണ്ടെത്തിയ ശേഷമാകും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.