ആലപ്പുഴ:ചേർത്തല നഗരത്തിലെത്തിയാല്‍ മൂത്രശങ്ക അകറ്റാൻ എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയാണ് ഇപ്പോൾ. നേരത്തെ ഉണ്ടായിരുന്ന ടോയ്‌ലറ്റുകൾ പൊളിച്ചുമാറ്റി ഇ- ടോയ്‌ലറ്റുകൾ സ്ഥാപിച്ചപ്പോൾ ചേർത്തല നഗരം അത്യാധുനികതയുടെ ലോകത്തേക്ക് കുതിക്കുകയാണെന്ന് നഗരവാസികൾ വിശ്വസിച്ചു. എന്നാല്‍ ഇ- ടോയ്‌ലറ്റുകൾ ഉപയോഗശൂന്യമായതോടെ നഗരത്തില്‍ മൂത്രമൊഴിക്കാൻ പൊതു സ്ഥലം തേടേണ്ട സ്ഥിതിയായി.
കെ.സി വേണുഗോപാൽ എം.പി ആയിരുന്ന സമയത്ത് അനുവദിച്ച പത്ത് ലക്ഷം രൂപയും, നഗരസഭയുടെ നാല് ലക്ഷവും വിനിയോഗിച്ചാണ് ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഷോപ്പിങ് കോംപ്ലക്സ് പരിസരത്തും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും പാരഡൈസ് തിയേറ്ററിന് മുൻവശത്തും ഇ-ടോയ്‌ലറ്റ് സംവിധാനം സ്ഥാപിച്ചത്. ഒരു രൂപ നാണയമിട്ട് ഉപയോഗിക്കാവുന്ന നിലയിലാണ് ഇവ സജ്ജമാക്കിയത്.