ചെങ്ങന്നൂര്‍ വികസനം; പൊതുമരാമത്ത് വകുപ്പിന്‍റെ പങ്ക് നിസ്തുലമെന്ന് ജി സുധാകരൻ - Department of Public Works
ചെങ്ങനൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച മഠത്തില്‍ കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആലപ്പുഴ: സംസ്ഥാനത്തിന്‍റെ സമഗ്ര പുരോഗതിക്കായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്നുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ചെങ്ങനൂരില്‍ പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച മഠത്തില്‍ കടവ് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം ഏറെ ബാധിച്ച ചെങ്ങനൂരിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മുമ്പെങ്ങും ഇല്ലാത്ത വിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിരവധി നിർമാണ പ്രവർത്തനങ്ങളാണ് ചെങ്ങന്നൂരിൽ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.