ആലപ്പുഴ : ആലപ്പുഴയുടെ തനിമയും സംസ്കാരവും വിളിച്ചോതുന്ന വള്ളംകളിയുടെ ഘടന മാറ്റുന്നത് പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ എം ലിജു. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് സംപ്രേക്ഷണാവകാശം പോലും നിഷേധിച്ച് കോർപ്പറേറ്റ് വൽക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. സാധാരണക്കാരെയും കർഷകത്തൊഴിലാളികളെയും മറ്റും വള്ളംകളിയിൽ നിന്നകറ്റി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
വള്ളംകളിയുടെ ഘടന മാറ്റുന്നത് പ്രതിഷേധാർഹമെന്ന് അഡ്വ. എം ലിജു - പ്രതിഷേധാർഹമെന്ന് അഡ്വ. എം ലിജു
സാധാരണക്കാരെയും കർഷകത്തൊഴിലാളികളെയും മറ്റും വള്ളംകളിയിൽ നിന്നകറ്റി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്.
വള്ളംകളിയുടെ ഘടന മാറ്റുന്നത് പ്രതിഷേധാർഹമെന്ന് അഡ്വ. എം ലിജു
ഇത് അംഗീകരിക്കാൻ കഴിയില്ല. ആലപ്പുഴയുടെ തനിമ അന്താരാഷ്ട്രതലത്തിൽ എത്തിക്കുന്നതിന് പകരം കുട്ടനാട്ടിലെ കരകളുടെ പേരുകൾ പോലും മാറ്റി മത്സരം നടത്തുന്ന രീതി ഒരിക്കലും യോജിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജവഹർലാൽ നെഹ്റുവിന്‍റെ പേരുള്ള ജലോത്സവത്തിന്‍റെ ഘടന മാറ്റുന്നത് ചരിത്രത്തോടുള്ള അവഗണനയാണ്. ഭാവിയിൽ ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ എത്തിയാൽ നിലവിലെ രീതി പൊളിച്ചെഴുതി പഴയ രീതിയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Last Updated : Sep 5, 2019, 2:56 AM IST