ആലപ്പുഴ:കൊവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ മാറ്റം. രോഗബാധിതർ കുറഞ്ഞതും രോഗവ്യാപന സാധ്യതകൾ കുറവ് വന്നതുമായ പ്രദേശങ്ങളെ കണ്ടെയ്‌ന്‍മെന്‍റ്സോണുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
കൊവിഡ് പ്രതിരോധം; ജില്ലയിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളിൽ മാറ്റം - കൊവിഡ്
രോഗബാധിതർ കുറഞ്ഞതും രോഗവ്യാപന സാധ്യതകൾ കുറവ് വന്നതുമായ പ്രദേശങ്ങളെ കണ്ടെയ്‌ന്‍മെന്‍റ്സോണുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.
ആലപ്പുഴ നഗരസഭയിലെ വാർഡ് 36, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിലെ വാർഡ് 2, തണ്ണീർമുക്കം പഞ്ചായത്തിലെ വാർഡ് 11, 16 തുടങ്ങിയ വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഈ വാർഡുകളിൽ കൊവിഡ്-19 പോസിറ്റീവ് രോഗിയും രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പ്രൈമറി സെക്കൻഡറി കോൺടാക്റ്റുകളും ഉള്ളതായുള്ള ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചത്.
അതേസമയം ജില്ലയിൽ കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്ന അരൂർ പഞ്ചായത്ത് വാർഡ് 13, നീലംപേരൂർ പഞ്ചായത്തിലെ വാർഡ് 1, 2, 3, 4 തുടങ്ങിയ വാർഡുകൾ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ നിന്നും ഒഴിവാക്കി. ഈ പ്രദേശങ്ങളിൽ കൊവിഡ്19 രോഗവ്യാപനം നിയന്ത്രണവിധേയമായിട്ടുള്ള ജില്ല മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി.