ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വയലാറിലും പരിസര പ്രദേശങ്ങളിലും സംഘർഷ സാധ്യത. എസ്‌ഡിപിഐ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന സൂചന ലഭിച്ചതോടെ തിരിച്ച് എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ പ്രത്യാക്രമണങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയും പരിശോധനയുമാണ് പൊലീസ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.
വയലാറിൽ സംഘർഷ സാധ്യത; കനത്ത ജാഗ്രതയിൽ പൊലീസ് - ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകം
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
വയലാറിൽ സംഘർഷ സാധ്യത; കനത്ത ജാഗ്രതയിൽ പൊലീസ്
സംഭവസ്ഥലത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ട്. ഇവിടെയും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആക്രമണത്തെക്കുറിച്ചും അനുബന്ധ കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി ആഹ്വാനം ചെയ്‌തിട്ടുള്ള ഹർത്താലിൽ അനിഷ്‌ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയും പൊലീസ് പുലർത്തുന്നുണ്ട്.