ലോക്ക് ഡൗൺ കാലത്ത് ജൈവ പച്ചക്കറിയുമായി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം
കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്നും ലഭിക്കുന്ന വിത്തുകള്‍ നഴ്‌സറികളിലൂടെ മുളപ്പിച്ചാണ് ഇവര്‍ കൃഷി ചെയ്യുന്നത്.
ആലപ്പുഴ:ലോക്ക് ഡൗണ്‍ കാലത്ത് ജൈവ പച്ചക്കറി ഉൽപാദിപ്പിച്ച് കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം. 30ഓളം പേര്‍ അടങ്ങുന്ന സംഘമാണ് സ്വന്തം സ്ഥലത്ത് ജൈവ പച്ചക്കറിക്കൃഷി ചെയ്യുന്നത്. കണിച്ചുകുളങ്ങരയിലെ സ്റ്റാളിലൂടെയാണ് ഇവയുടെ വിപണനം. പീച്ചില്‍, കോവല്‍, പടവലം, വഴുതനങ്ങ, വെള്ളരി, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ വിവിധ ഇനം പച്ചക്കറികളാണ് ഇവര്‍ കൃഷി ചെയ്യുന്നത്. കൃഷി ഓഫീസിന്‍റെ സഹായത്തോടെ വെള്ളരിയില്‍ നിന്നുള്ള സോപ്പ് നിര്‍മാണ യൂണിറ്റും സംഘത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.