ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്‍റെ കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനുമായി രണ്ടംഗ കേന്ദ്രസംഘം ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ സന്ദര്‍ശനം നടത്തും. ജനുവരി 8ന് കോട്ടയം ജില്ലയിലെ സന്ദര്‍ശനത്തിനു ശേഷമാകും കേന്ദ്രസംഘം ആലപ്പുഴയിൽ എത്തുന്നത്.
കേന്ദ്ര സംഘം ശനിയാഴ്ച ആലപ്പുഴയിൽ; പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തും - പക്ഷിപ്പനി വാർത്തകൾ
പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനുമാണ് കേന്ദ്ര ജോയിന്‍റ് സെക്രട്ടറി മിന്‍ഹാജ് ആലത്തിന്‍റെ നേതൃത്വത്തിലുളള രണ്ടംഗ സംഘം ജില്ലയിലെത്തുന്നത്.
പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം ശനിയാഴ്ച ആലപ്പുഴയിൽ
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹി നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് ജില്ലയിൽ സന്ദർശനം നടത്തുന്നത്. ജില്ലാ കലക്ടറുമായും. ജില്ലാതല ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തും. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളും സംഘം സന്ദര്‍ശിക്കും.