ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; തോമസ് കെ. തോമസ് എം.എൽ.എക്കും ഭാര്യയ്‌ക്കും എതിരെ കേസ് - എൻസിപി നേതാവ്
ഡിസംബർ ഒൻപതിന് ഹരിപ്പാട് നടന്ന എൻസിപി യോഗത്തിനിടെ എംഎൽഎ തന്നെ മർദിച്ചതായും ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള നാഷണലിസ്റ്റ് മഹിള കോൺഗ്രസ് നേതാവ് ആർ ബി ജിഷയുടെ പരാതിയിലാണ് കേസ്
എംഎൽഎ തോമസ് കെ തോമസിനെതിരെ കേസ്
ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ കുട്ടനാട് എംഎൽഎയും എൻസിപി നേതാവുമായ തോമസ് കെ തോമസിനും ഭാര്യയ്ക്കുമെതിരെ കേസ്. ഡിസംബർ ഒൻപതിന് ഹരിപ്പാട് നടന്ന എൻസിപി യോഗത്തിനിടെ എംഎൽഎ തന്നെ മർദിച്ചതായും ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള നാഷണലിസ്റ്റ് മഹിള കോൺഗ്രസ് നേതാവ് ആർ ബി ജിഷയുടെ പരാതിയിലാണ് കേസ്. ഐപിസി സെക്ഷൻ 294 (ബി), 354, 323 വകുപ്പുകൾ പ്രകാരവും പട്ടികജാതി - പട്ടികവർഗ നിയമപ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്.