ആലപ്പുഴ: വാഹനപരിശോധനക്ക് ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് എതിരെ കേസ്. നൂറനാട് പടനിലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ വിനോദിനെതിരെയാണ് കേസ്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസെടുത്തത്. ആലപ്പുഴ ജില്ലാ പൊലീസ് അസോസിയേഷൻ സെക്രട്ടറി വിവേകിന്‍റെ സഹോദരനാണ് വിനോദ്.
പൊലീസിനെ ഭീഷണിപ്പെടുത്തിയ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസ് - നൂറനാട് ആലപ്പുഴ
നൂറനാട് പടനിലം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ വിനോദിനെതിരെയാണ് കേസ്. നൂറനാട് പടനിലത്ത് വെച്ച് വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനുമാണ് കേസെടുത്തത്.
അതേസമയം കടകളിലും മറ്റും പോകുന്നവരെ പൊലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നുവെന്ന് പരാതിയുണ്ടെന്നും ഇത്തരം പൊലീസ് നടപടികൾ നേരിട്ട് കാണാനിടയായ സാഹചര്യത്തിൽ പൊലീസിനോട് അഭ്യർത്ഥന നടത്തുകയാണ് താൻ ചെയ്‌തതെന്നും വിനോദ് പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പറഞ്ഞത് പ്രകാരമാണ് പരിശോധന നടത്തുന്നതെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട് തിരുത്തുകയാണ് താൻ ചെയ്‌തത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അനാവശ്യമായ സംഭാഷണങ്ങൾ നടത്തരുതെന്നുമാണ് താൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നും വിനോദ് പ്രതികരിച്ചു.