ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്ത് നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. തണ്ണീർമുക്കം ബണ്ടിന് പടിഞ്ഞാറ് ഭാഗത്ത് നിർത്തിയിട്ടിരുന്ന നിസാൻ കമ്പനിയുടെ ഡാറ്റ്സൻ റെഡിഗോ കാറാണ് കത്തിയമർന്നത്. തണ്ണീർമുക്കം സ്വദേശി രജിമോൻ്റേതാണ് കാർ. കാർ പൂർണമായും കത്തിച്ചാമ്പലായി.
ചേർത്തലയില്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു - ചേര്‍ത്തല കാര്‍ കത്തിനശിച്ചു
കാർ പൂർണമായും കത്തിച്ചാമ്പലായി
ചേർത്തലയില്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു
രജിമോൻ തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങി വന്നപ്പോഴാണ് കാറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. പെട്ടെന്ന് തീ ആളിപ്പടർന്നു. നാട്ടുകാര്‍ ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ചേർത്തലയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. മുഹമ്മ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
Also read: 'സുള്ളി ഡീൽസ്': പ്രതിയുടെ ലാപ്‌ടോപ് ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി