കേരളം

kerala

ETV Bharat / state

കുണ്ടറയിലെ കാർ കത്തിക്കൽ: പ്രതികളെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു - Shiju Vargees

ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസിനെയും, വിനുകുമാറിനെയുമാണ് ആലപ്പുഴയിലെ പെട്രോൾ പമ്പിൽ എത്തിച്ച് തെളിവെടുത്തത്.

ഷിജു വർഗീസ്  ആഴക്കടൽ മത്സ്യബന്ധന വിവാദം  ഇഎംസിസി  Shiju Vargees  EMCC
കുണ്ടറയിലെ കാർ കത്തിക്കൽ നാടകം: പ്രതികളെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു

By

Published : Apr 30, 2021, 9:18 PM IST

ആലപ്പുഴ: കാർ കത്തിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ശ്രദ്ധ നേടിയ ഇഎംസിസി ഡയറക്‌ടർ ഷിജു വർഗീസിനെയും, വിനുകുമാറിനെയും ആലപ്പുഴയിൽ എത്തിച്ചു തെളിവെടുത്തു. ആലപ്പുഴ കഞ്ഞിക്കുഴിയിലെ പെട്രോൾ പമ്പിൽ എത്തിച്ചാണ് കേസിൽ തെളിവെടുപ്പ് നടത്തിയത്.

കുണ്ടറയിലെ കാർ കത്തിക്കൽ നാടകം: പ്രതികളെ ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു

കൂടുതൽ വായനക്ക്:ഇഎംസിസി ഡയറക്‌ടർ ഷിജു വര്‍ഗീസ് പൊലീസ്‌ കസ്റ്റഡിയില്‍

കാർ കത്തിക്കാൻ പെട്രോൾ വാങ്ങിയത് ഈ പമ്പിൽ നിന്നാണെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികളുണ്ടെന്നും ചാത്തന്നൂർ എസ്‌പി നിസാമുദ്ദീൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ശേഖരിക്കുമെന്നും കുറ്റകൃത്യത്തിന്‍റെ ഭാഗമായ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും എസ്‌പി വ്യക്തമാക്കി. ഏപ്രിൽ 6ന് പുലർച്ചെ 5:30നാണ് കുണ്ടറ മണ്ഡലത്തിലെ സ്ഥാനാർഥി കൂടിയായ ഷിജു വർഗീസും കൂട്ടാളികളും ചേർന്ന് കുണ്ടറ -കൊട്ടിയം റോഡിൽ വെച്ച് പെട്രോൾ ഉപയോഗിച്ച് കാർ കത്തിക്കാനുള്ള നാടകം നടത്തിയത്.

കൂടുതൽ വായനക്ക്:ഷിജു വര്‍ഗീസിന്‍റെ കാറ് കത്തിക്കല്‍ ; വിവാദ ദല്ലാളിനും പങ്കെന്ന് കണ്ടെത്തല്‍

ABOUT THE AUTHOR

...view details