ആലപ്പുഴ: ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ഹരിപ്പാട് ദേശീയപാതയിൽ ഡാണപ്പടി പാലത്തിനു സമീപമാണ് ലോറിയും കാറും കൂട്ടിയിടിച്ച് അപകടം നടന്നത്. കാറിൽ സഞ്ചരിച്ചിരുന്ന എറണാകുളം ഫോർട്ട്കൊച്ചി സ്വദേശികളായ കണ്ണൻ(45), രാജ് കുമാർ (30), ലോറി ഡ്രൈവർ കരുനാഗപ്പള്ളി സ്വദേശി ഷംനാദ് (32) എന്നിവർക്കാണ് പരിക്കേറ്റത്.
ഹരിപ്പാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക് - ഹരിപ്പാട് ദേശീയപാതയിൽ ഡാണപ്പടി പാലം
അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പോയ ലോറിയും കായംകുളത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അർദ്ധരാത്രി 12 മണിയോടെയാണ് അപകടം നടന്നത്. എറണാകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് പോയ ലോറിയും കായംകുളത്തു നിന്ന് എറണാകുളം ഭാഗത്തേക്ക് പോയ കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തിൽ വാഹനങ്ങൾ റോഡിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. പരിക്കേറ്റവരെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഗുരുതര പരിക്കേറ്റ കണ്ണനെയും രാജ്‌കുമാറിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.