കേരളം

kerala

ETV Bharat / state

പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാറിടിച്ചു കയറി; അഞ്ച് സ്‌ത്രീകൾക്ക് പരിക്ക് - ചക്കുളത്തുകാവ് അപകടം

തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്‍റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

ചെങ്ങന്നൂർ  ചക്കുളത്തുകാവ് പൊങ്കാല  പൊങ്കാല അപകടം  chakkulathukavu ponkala  ചക്കുളത്തുകാവ് അപകടം  chakkulathukavu accident
പൊങ്കാല അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാറിടിച്ചു കയറി; അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്

By

Published : Dec 10, 2019, 2:28 PM IST

ആലപ്പുഴ:ചെങ്ങന്നൂർ പ്രാവിൻകൂട് ജങ്‌ഷന് സമീപം എംസി റോഡിൽ ചക്കുളത്തുകാവ് പൊങ്കാല നേർച്ച അർപ്പിക്കാനെത്തിയവരുടെ ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് സ്‌ത്രീകൾക്ക് പരിക്ക്. രാവിലെ ഒമ്പത് മണിയോടുകൂടിയാണ് പൊങ്കാലക്കായി തയ്യാറാക്കിയ അടുപ്പുകൾ തകർത്ത് ഭക്തരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്.

തിരുവല്ലയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ വാഹനം റോഡിന്‍റെ എതിർ ദിശയിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. റോഡരികിലെ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച പോസ്റ്റും ദിശ സൂചികാ ബോർഡും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details