ആലപ്പുഴ:ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. എറണാകുളം മരട് സ്വദേശികളായ ബാബു (40), സുനിൽ (40) എന്നിവരാണ് മരിച്ചത്. രണ്ടാമത്തെ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ബാപ്പ് വൈദ്യർ റെയിൽവേ ക്രോസിന് മുകളിൽ ബൈപാസ് റോഡിലാണ് അപകടം നടന്നത്.