കേരളം

kerala

ETV Bharat / state

വോട്ട് ചെയ്യാന്‍ തിരിച്ചറിയൽ രേഖയായി ഇവയും ഹാജരാക്കാം - ഉപതെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം

ഉപതെരഞ്ഞെടുപ്പ്: തിരിച്ചറിയൽ രേഖയായി ഇവയും ഹാജരാക്കാം

By

Published : Oct 21, 2019, 2:10 AM IST

Updated : Oct 21, 2019, 7:13 AM IST

തെരഞ്ഞെടുപ്പിനായി വോട്ടർ തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ പറ്റാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ അംഗീകൃത തിരിച്ചറിയൽ കാർഡ് അല്ലെങ്കിൽ സർക്കാർ പി.എസ്.യുകൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനികൾ എന്നിവ നൽകിയ അംഗീകൃത തിരിച്ചറിയൽ കാർഡ്, പോസ്റ്റാഫീസിൽ നിന്നോ ബാങ്കിൽ നിന്നോ ഉള്ള ഫോട്ടോപതിച്ച പാസ്ബുക്കുകൾ (കോ- ഓപ്പറേറ്റീവ് ബാങ്ക് ഒഴികെ), പാൻകാർഡ്, എൻ.പി.ആറിന് കീഴിൽ ആർ.ജി.ഐ നൽകുന്ന സ്മാർട്ട് കാർഡുകൾ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാർഡ്, തൊഴിൽവകുപ്പ് നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോ പതിപ്പിച്ച പെൻഷൻ തിരിച്ചറിയൽ രേഖ, എം.പി, എം.എൽ.എ, എം.എൽ.സി, എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയാണ് കമ്മീഷൻ അംഗീകരിച്ച രേഖകൾ.

Last Updated : Oct 21, 2019, 7:13 AM IST

ABOUT THE AUTHOR

...view details