ആലപ്പുഴ : അരൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ. നാടിന്‍റെ വികസനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യും. കനത്ത മഴയുണ്ടെങ്കിലും അതിനെയെല്ലാം അവഗണിച്ച് ജനങ്ങൾ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാവും. പരമാവധി വോട്ടർമാരെ പോളിങ് ബൂത്തിൽ എത്തിക്കുവാനുമുള്ള സജ്ജീകരണങ്ങൾ എൽഡിഎഫ് പ്രവർത്തകർ നടത്തുന്നുണ്ടെന്നും മനു പറഞ്ഞു.
അരൂരിൽ വിജയം ഉറപ്പ്; എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ - അരൂരിൽ വിജയം ഉറപ്പ്
അരൂരിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉജ്ജ്വല വിജയം നേടുമെന്നും നാടിന്‍റെ വികസനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ
![അരൂരിൽ വിജയം ഉറപ്പ്; എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4817604-349-4817604-1571629826419.jpg)
എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ
അരൂരിൽ വിജയം ഉറപ്പ്; എൽഡിഎഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കൽ
യുഡിഎഫ് വ്യാപകമായ കുപ്രചരണങ്ങളാണ് അഴിച്ചുവിടുന്നത്. ഇത് അവർക്ക് ദോഷം ചെയ്യും. കള്ളപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും മനു സി പുളിക്കൽ ആവശ്യപ്പെട്ടു. മണ്ഡലത്തിലെ വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അഡ്വ. മനു സി പുളിക്കൽ.
Last Updated : Oct 21, 2019, 10:00 AM IST