കേരളം

kerala

ETV Bharat / state

ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു - കളമശേരി സിഎംഎസ്‌ കോളജ് വിദ്യാർഥിനി

മരിച്ച ഫാത്തിയോടൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന അച്ഛൻ, അമ്മ, സഹോദരൻ എന്നിവർ ഗുരുതരാവസ്ഥയിലാണ്.

ഹരിപ്പാട്

By

Published : Nov 12, 2019, 11:56 AM IST

ആലപ്പുഴ : ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കരുനാഗപ്പള്ളി തൊടിയൂർ മണ്ണേൽ നജീബിന്‍റെ മകൾ ഫാത്തിമ (21) യാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി ബസുമായി ഫാത്തിമ സഞ്ചരിച്ച കാർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കളമശേരി സിഎംഎസ് കോളജില്‍ പഠിക്കുന്ന ഫാത്തിമ കുടുംബത്തോടൊപ്പം കരുനാഗപ്പള്ളിയിലേക്ക് പോകവേയാണ് അപകടമുണ്ടായത്.

ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു

സഹോദരൻ മുഹമ്മദ് അലിയെയും മാതാപിതാക്കളെയും കാർ വെട്ടിപെളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ അലി, നജീബ്, സുജ എന്നിവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഫാത്തിമയുടെ മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചരിക്കുകയാണ്.

ABOUT THE AUTHOR

...view details