കേരളം

kerala

ETV Bharat / state

ഈ കരുതലിന് സല്യൂട്ട്... തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കി ബി.ടെക് ബിരുദധാരികൾ

ചേർത്തല നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ 50 ലേറെ നായകൾക്കാണ് ദിവസേന ഇവർ ഭക്ഷണം വിളമ്പുന്നത്.

തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കി ബി.ടെക് ബിരുദധാരികൾ  ലോക്ക് ഡൗൺ  ആലപ്പുഴ  50 ലേറെ നായകൾക്ക് ദിവസേന ഭക്ഷണം  B.Tech graduates prepare food for street dogs
തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കി ബി.ടെക് ബിരുദധാരികൾ

By

Published : Jun 14, 2021, 7:55 PM IST

ആലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കി ബി.ടെക് ബിരുദധാരികൾ. ചേർത്തല സ്വദേശികളായ ആദിത്യ, നദീറ എന്നിവരാണ് തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കുന്നത്. ചേർത്തല നഗരത്തിൻ്റെ വിവിധ കേന്ദ്രങ്ങളിൽ 50 ലേറെ നായകൾക്ക് ദിവസേന ഇവർ ഭക്ഷണം വിളമ്പുന്നു. ലോക്ക് ഡൗൺ തുടങ്ങിയ നാൾ മുതൽ ആരംഭിച്ചതാണ് ഈ കരുതൽ.

തെരുവ് നായകൾക്ക് ഭക്ഷണമൊരുക്കി ബി.ടെക് ബിരുദധാരികൾ

Also read: ബസ്‌മതി അരിയുടെ ഉടമസ്ഥാവകാശം പങ്കുവയ്ക്കാൻ ഇന്ത്യയും പാകിസ്ഥാനും

ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് തന്നെയാണ് വിനിയോഗിക്കുന്നതെന്ന് ഇവർ പറയുന്നു. ദിവസവും വൈകുന്നേരം ഭക്ഷണം തയാറാക്കി സ്‌കൂട്ടറിൽ വിവിധ സ്ഥലങ്ങളിലെത്തിക്കും. ഇവരുടെ വരവും കാത്ത് റോഡരികുകളിൽ നായകളും ഉണ്ടാകും. ഏകദേശം ഒരു മണിക്കൂർ കൊണ്ട് 50 ലേറെ തെരുവ് നായകൾക്ക് ഇവർ ഭക്ഷണം നൽകും. ചേർത്തല നഗരത്തിലെ സ്ഥിരം കാഴ്‌ചയാണിത്.

ABOUT THE AUTHOR

...view details