ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം - സ്ഫോടനം
അനധികൃത പടക്കങ്ങളും മറ്റും നിർവീര്യമാക്കിയ ശേഷം കുഴിച്ചിടാറുണ്ടെന്നും ഇതാകാം കാരണമെന്നുമാണ് പ്രാഥമിക നിഗമനം

ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം
ആലപ്പുഴ: ചേർത്തല പൊലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം. പറമ്പിൽ കുഴിച്ചിട്ടിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. ആർക്കും ഗുരുതര പരിക്കില്ല. സ്റ്റേഷൻ റൈറ്റർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. രാവിലെ 10.40 ഓടെയായിരുന്നു സംഭവം. ചേർത്തല ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അനധികൃത പടക്കങ്ങളും മറ്റും നിർവീര്യമാക്കിയ ശേഷം കുഴിച്ചിടാറുണ്ടെന്നും ഇതാകാം അപകടത്തിന് കാരണമെന്നുമാണ് പ്രാഥമിക നിഗമനം.
ചേർത്തല പോലീസ് സ്റ്റേഷൻ വളപ്പിൽ സ്ഫോടനം