കേരളം

kerala

ETV Bharat / state

ഹരികൃഷ്ണയുടെ മൃതദേഹം സംസ്കരിച്ചു; കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്

യുവതിയ്ക്ക് മറ്റൊരാളോടുള്ള അടുപ്പം ചോദ്യം ചെയ്തപ്പോൾ തർക്കമുണ്ടായി. തുടര്‍ന്ന് വായയും മൂക്കും പൊത്തിപ്പിടിച്ചെന്ന് പ്രതിയും മരിച്ച ഹരികൃഷ്ണയുടെ സഹോദരി നീതുവിന്‍റെ ഭർത്താവുമായ രതീഷ് പൊലീസിന് മൊഴി നല്‍കി.

body of Harikrishna  ഹരികൃഷ്ണയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു  കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്  Vandanam Medical College  ആലപ്പുഴ വാര്‍ത്ത  alappuzha news  യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം  The incident where the girl was found dead  Sister's husband pleads guilty  കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്
ഹരികൃഷ്ണയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു; കുറ്റം സമ്മതിച്ച് സഹോദരി ഭര്‍ത്താവ്

By

Published : Jul 25, 2021, 8:13 PM IST

ആലപ്പുഴ:ചേർത്തല കടക്കരപ്പള്ളിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പിടിയിലായ രതീഷ്. വണ്ടാനം മെഡിക്കൽ കോളജിലെ നഴ്സായ ഹരികൃഷ്ണയെ (25) കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രതിയെ പിടികൂടിയത് ജൂലൈ 24ന്

ഹരികൃഷ്ണയ്ക്ക് മറ്റൊരാളോടുള്ള അടുപ്പം ചോദ്യം ചെയ്തപ്പോൾ തർക്കമുണ്ടായി. വായയും മൂക്കും പൊത്തിപ്പിടിച്ചെന്നും മരിച്ച ഹരികൃഷ്ണയുടെ സഹോദരി നീതുവിന്‍റെ ഭർത്താവും, പ്രതിയുമായ പുത്തൻ കാട്ടുങ്കൽ ഉണ്ണി എന്ന രതീഷ് പൊലീസിന് മൊഴി നല്‍കി. ജൂലൈ 24ന് വൈകിട്ടാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ALSO READ:ആലപ്പുഴയില്‍ യുവതിയുടെ ദുരൂഹ മരണം: സഹോദരി ഭർത്താവ് പിടിയിൽ

ചേർത്തല ചെങ്ങണ്ടയിലുള്ള ബന്ധുവീട്ടിലെത്തിയ പ്രതിയെ വീട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്‌റ്റ് മോർട്ടത്തിന് ശേഷം ഹരികൃഷ്ണയുടെ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിൽ തളിശേരിത്തറ ഉല്ലാസിന്‍റെ മകളാണ്.

കാണാതെയായതിനെ തുടര്‍ന്ന് അന്വേഷണം, ഒടുവില്‍...

അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്ന് പട്ടണക്കാട് ഇൻസ്പെക്ടര്‍ ആർ.എസ് ബിജു പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എൻ.എച്ച്.എം നഴ്‌സാണ് ഹരികൃഷ്‌ണ. എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ സഹോദരിയ്ക്ക് വെള്ളിയാഴ്‌ച രാത്രി ജോലിയുണ്ടായിരുന്നു.

വണ്ടാനത്ത് നിന്നെത്തിയ ഹരികൃഷ്ണയുമായി രതീഷ് രാത്രി വീട്ടിലെത്തിയിരുന്നു എന്നാണ് സൂചന. ഹരികൃഷ്ണയെയും രതീഷിനെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തിയത്.

ALSO READ:ആലപ്പുഴയില്‍ സഹോദരി ഭര്‍ത്താവിന്‍റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍

ABOUT THE AUTHOR

...view details